Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിദ്ദയില്‍ മലയാളി, സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു

ജിദ്ദയില്‍ മലയാളി, സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു
ദുബായ് , ചൊവ്വ, 8 ഏപ്രില്‍ 2014 (13:58 IST)
PRO
സൌദി അറേബ്യയില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് മലയാളി കൊല്ലപ്പെട്ടു. ജിദ്ദയില്‍ താമസിച്ചിരുന്ന അബ്ബാസ് മൊയ്‌ദീനാണ് മലയാളിയായ സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.

അസീസിയ ജില്ലയില്‍ താമസിക്കുന്ന ഇവര്‍ ഹാര്‍ഡ്‌വെയര്‍ സ്റ്റോറിലെ ജീവനക്കാരാണ്. അവധി ദിവസം ഇരുവരും കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുകയും ഒടുവില്‍ അത് വഴക്കില്‍ കലാശിക്കുകയുമായിരുന്നു.

വഴക്കിടലിനൊടുവില്‍ അബ്ബാസിനെ സുഹൃത്ത് കമ്പി വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അബ്ബാസിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ബാസ് അഞ്ചാമത്തെ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃതദേഹം കേരളത്തില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Share this Story:

Follow Webdunia malayalam