ട്വിറ്ററില്‍ അമീറിനെതിരെ പരാമര്‍ശം: വനിതക്ക് തടവ് ശിക്ഷ
കുവൈറ്റ് സിറ്റി , വ്യാഴം, 18 ജൂലൈ 2013 (16:13 IST)
കുവൈത്ത് അമീര്‍ ഷെയ്ഖ് സബഅല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വിറ്റര്‍ രേഖപ്പെടുത്തിയ പേരില്‍ സ്വദേശി വനിതയായ സാറ അല്‍ ദരീസിനു കീഴ്ക്കോടതി വിധിച്ച 20 മാസം തടവ് അപ്പീല്‍ കോടതി ശരിവച്ചു. അമീറിനെതിരായ പരാമര്‍ശത്തിനു ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണു സാറ. മറ്റൊരു കേസില്‍ ഹുദാ അല്‍ അജ്മി എന്ന വനിതയ്ക്കു 11 വര്‍ഷം തടവാണു വിധിച്ചത്. സമാന കേസുകളില്‍ മറ്റു ചിലരും നിലവില്‍ തടവുശിക്ഷ അനുഭവിക്കുന്നുണ്ട്.കുവൈറ്റില്‍ അടുത്തിടയ്ക്കായി നിരവധി പേരാണ് ട്വിറ്റര്‍ അക്കൌണ്ടില്‍ രാജ്യത്തിലെ നേതാക്കള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത്.
Follow Webdunia malayalam