നിതാഖാത്: 1000 പേര്‍ക്ക് ജോലി നല്‍കുമെന്ന് എംഎ യൂസഫലി
ദുബായ് , വെള്ളി, 5 ജൂലൈ 2013 (13:12 IST)
നിതാഖാത് പദ്ധതി നടപ്പാക്കുന്നതു മൂലം സൌദിയില്‍ ജോലി നഷ്ടമാകുന്ന ആയിരം മലയാളികള്‍ക്ക് ലുലു ഗ്രൂപ്പ് ജോലി നല്‍കുമെന്ന് മനേജിംഗ് ഡയറക്ടര്‍ എംഎ യൂസഫലി.റമസാനു ശേഷം നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. അന്‍പതു പേരെ ഇതിനോടകം റിക്രൂട്ട് ചെയ്ത് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിതാഖാത് മൂലം തിരിച്ചെത്തിയവര്‍ക്ക് ബോള്‍ഗാട്ടി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജോലിക്ക് മുനഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.നിതാഖാത് സമയ പരിധി നീട്ടിയ സൌദി ഭരണകൂടത്തിന് നന്ദിയും അദ്ദേഹം അറിയിച്ചു. ബോള്‍ഗാട്ടി പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തികണമെന്നും അദ്ദേഹം പറഞ്ഞു.
Follow Webdunia malayalam