Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിതാഖാത്: രാജാവിനോടും ഇന്ത്യന്‍ എംബസിയോടും നന്ദിയുണ്ടെന്ന് ഉമ്മന്‍‌ചാണ്ടി

നിതാഖാത്: രാജാവിനോടും ഇന്ത്യന്‍ എംബസിയോടും നന്ദിയുണ്ടെന്ന് ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം , ബുധന്‍, 3 ജൂലൈ 2013 (17:00 IST)
PRO
സൌദി അറേബ്യയില്‍ നിതാഖാത് നിയമം നടപ്പാക്കുന്നതു നവംബറിലേക്കു നീട്ടിയ സൗദി സര്‍ക്കാരിന്റെ നടപടി പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് മലയാളികള്‍ക്കാണെന്നും സൗദി സര്‍ക്കാരിന്റെ ഈ നടപടിയില്‍ രാജ്യത്തിന് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയെ താന്‍ നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങള്‍ സൗദി സര്‍ക്കാര്‍ അതേപടി അനുവദിക്കുകയാണു ചെയ്തത്. ഇതു രണ്ടാം തവണയാണ് നിതാഖാത് നിയമം നടപ്പാക്കുന്നതു നീട്ടിയത്. പരമാവധി പേരുടെ തൊഴില്‍, താമസരേഖകള്‍ നിയമാനുസൃതമാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്. തിരിച്ചയക്കപ്പെട്ടവര്‍ വീണ്ടും ചെല്ലാന്‍ പാടില്ലെന്ന വ്യവസ്ഥയിലും മാറ്റംവരുത്തി.

നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി.ജോസഫ് സൗദി സന്ദര്‍ശിക്കുകയും അവിടെയുള്ള സംഘടനകളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. താമസ, തൊഴില്‍രേഖകള്‍ നിയമനുസൃതമാക്കാന്‍ ഇനിയും അവശേഷിക്കുന്നവര്‍ ഇളവുകാലാവധിയില്‍ അടിയന്തരമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Share this Story:

Follow Webdunia malayalam