നിരാശയോടെ പ്രവാസികള്‍; ഫേസ്ബുക്കില്‍ പ്രവാസികളുടെ ആം ആദ്മി വിരുദ്ധ പേജ്!
, തിങ്കള്‍, 27 ജനുവരി 2014 (17:11 IST)
ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും വിവാദച്ചുഴിയില്‍ മുങ്ങിത്താഴുന്നതിനിടെ ഫേസ്ബുക്കില്‍ പ്രവാസികളുടെ ആം ആദ്മി വിരുദ്ധ പേജ് പ്രത്യക്ഷപ്പെട്ടു. അമേരിക്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരാണ് ‘അയാം സോറി ഐ വോട്ടഡ് ഓഫ് എഎപി” എന്ന കമ്മ്യൂണിറ്റി ഉണ്ടാക്കിയിരിക്കുന്നത്. ആം ആദ്മിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രവാസികള്‍ നിരാശരാണ് എന്നാണ് പേജില്‍ വ്യക്തമാക്കുന്നത്. അടുത്ത പേജില്‍- വിദേശ ഇന്ത്യക്കാരുടെ സംഭാവനകളില്‍ വന്‍ ഇടിവ്!
ആം ആദ്മി പാര്‍ട്ടിയ്ക്ക് ലക്ഷങ്ങള്‍ വാരിക്കോരി സംഭാവന നല്‍കിയവരാണ് പ്രവാസികള്‍. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിന് പാര്‍ട്ടിയ്ക്ക് വിദേശ ഇന്ത്യക്കാര്‍ നല്‍കിവരുന്ന സംഭാവനകളില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 15 വരെ വന്‍ തുകയാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് പ്രവാസികളില്‍ നിന്ന് സംഭാവനയായി ലഭിച്ചിരുന്നത്. ഒരു ദിവസം 10 ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഭീമമായ തുക പാര്‍ട്ടിയ്ക്ക് നല്‍കാന്‍ ഇപ്പോള്‍ പ്രവാസികള്‍ കൂട്ടാക്കുന്നില്ല എന്ന് മെയില്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത പേജില്‍- പ്രവാസികളെ നിരാശരാക്കിയ വിവാദങ്ങള്‍