പാസ്പോര്‍ട്ട് വൈകുന്നത് അല്‍ഹസ മേഖലയിലെ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു
അല്‍ഹസ , വ്യാഴം, 13 ജൂണ്‍ 2013 (21:20 IST)
പാസ്‌പോര്‍ട്ട് നല്‍കാന്‍ വൈകുന്നത് അല്‍ഹസയിലുള്ള ഇന്ത്യക്കാര്‍ക്ക് പ്രതികൂലമാകുന്നു. നിതാഖത്ത് ഇളവ് പ്രയോജനപ്പെടുത്തി സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ശ്രമിക്കുന്നവരാണ് പാസ്പോര്‍ട്ട് പുതുക്കി കിട്ടാന്‍ താമസിക്കുന്നതുമൂലം പ്രയാസപ്പെടുന്നത്.കൂടുതല്‍ വിസ കിട്ടാതിരിക്കുന്നത് അല്‍ഹസ മേഖലയിലുള്ള ഡ്രൈവര്‍മാര്‍ക്കാണ്. ഒന്നരമാസം കഴിഞ്ഞിട്ടും പലര്‍ക്കും പാസ്പോര്‍ട്ടുകള്‍ തിരിച്ച് കിട്ടിയിട്ടില്ല. ഇളവ് പ്രയോജനപ്പെടുത്തി മറ്റ് തൊഴിലുകളിലേക്ക് മാറാനായി പാസ്പോര്‍ട്ടുകള്‍ ഹസയിലെ ഓഫീസില്‍ നല്‍കിയിട്ടും ഇതുവരെ പുതുക്കി ലഭിച്ചിട്ടില്ല.ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തണമെന്ന് അല്‍ഹസ പ്രവാസികള്‍ പറഞ്ഞു
Follow Webdunia malayalam