ഫ്രീവിസയ്ക്കെതിരെ സൌദി മന്ത്രാലയം; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഭീഷണി
റിയാദ് , ബുധന്‍, 20 മാര്‍ച്ച് 2013 (15:13 IST)
സൌദി അറേബ്യയില്‍ ഫ്രീ വിസ സംവിധാനത്തിനെതിരെ മന്ത്രാലയം കടുത്ത തീരുമാനമെടുക്കുന്നു. ഇത്തരത്തില്‍ നിയമവിധേയമല്ലാത്ത വിസകള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെയുള്ള വിദേശ തൊഴിലാളികളുടെ വിസ റദ്ദ് ചെയ്യുമെന്നും ഡപ്യൂട്ടി ലേബര്‍ മിനിസ്റ്റര്‍ അറിയിച്ചതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവര്‍ക്കും ഇവരെ സഹായിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കും. സൗദിയില്‍ 25 ലക്ഷത്തോളം പേര്‍ ഫ്രീ വിസയില്‍ ജോലി ചെയ്യുന്നുവെന്നാണു കണക്ക്. കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന വിദേശതൊഴിലാളികളുടെ എണ്ണവും ജോലിയ്ക്കു നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണു തീരുമാനം.
Follow Webdunia malayalam