ബസ് മറിഞ്ഞു മലയാളി നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി , വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (10:40 IST)
കുവൈറ്റില്‍ ബസ് മറിഞ്ഞു മലയാളി നഴ്സ് മരിച്ചു. മുബാറക് അല്‍കബീര്‍ ആശുപത്രിയിലെ നഴ്സായ നിലമ്പൂര്‍ സ്വദേശി റോസമ്മ ജോസഫാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലിക്കായി നഴ്സുമാരുമായി അബ്ബാസിയയില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ ഊരിത്തെറിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. ബസ് അപകടത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും കുവൈറ്റ് അധികൃതരും.
Follow Webdunia malayalam