Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച 68 പേരെ യുഎഇ ജയിലിലടച്ചു

ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച 68 പേരെ യുഎഇ ജയിലിലടച്ചു
അബുദാബി , ബുധന്‍, 3 ജൂലൈ 2013 (16:56 IST)
PRO
ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 68 ഇസ്ലാമികരെ യുഎ‌ഇ ഭരണകൂടം ജയിലിലടച്ചു. 13 സ്ത്രീകളുള്‍പ്പെടെ 26 പേരെ അധികൃതര്‍ വെറുതെ വിട്ടു.

രാജ്യത്തെ ഫെഡറല്‍ സുപ്രീംകോടതിയാണ് 68 പേരെ ശിക്ഷിക്കുകയും 26 പേരെ വിട്ടയക്കുകയും ചെയ്തത്. അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയെന്ന കുറ്റത്തിനാണ് യുഎഇ പൊലീസ് 94 പേരെ അറസ്റ്റ് ചെയ്തത്. ഈജിപ്തിലെ ഇസ്ലാമിക് ബ്രദര്‍ഹുഡ് എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഇസ്ലാഹ് അംഗങ്ങളാണ് പ്രതികള്‍.

കേസില്‍ പെട്ട് ശിക്ഷിക്കപ്പെട്ടവരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, കോളെജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഏഴ് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ് കോടതി ഇവര്‍ക്ക് നല്‍കിയ ശിക്ഷാ കാലവധി.

കേസില്‍ സ്വതന്ത്രമായ വിചാരണയാണ് നടത്തിയതെന്ന് യുഎഇ നീതിന്യായ മന്ത്രി ഡോക്ടര്‍ ഹാദഫ് അല്‍ ദാഹിരി അറിയിച്ചു.

Share this Story:

Follow Webdunia malayalam