Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുണ്ടുടുത്ത് ദുബായ് മെട്രോയില്‍ കയറാന്‍ പോയ ഇന്ത്യക്കാരന് വിലക്ക്

മുണ്ടുടുത്ത് ദുബായ് മെട്രോയില്‍ കയറാന്‍ പോയ ഇന്ത്യക്കാരന് വിലക്ക്
ദുബായ് , തിങ്കള്‍, 5 ഓഗസ്റ്റ് 2013 (09:55 IST)
PRO
മുണ്ടുടുത്ത് ദുബായ് മെട്രോയില്‍ കയറാന്‍ വന്ന ഇന്ത്യക്കാരനായ അറുപത്തേഴുകാരനെ പൊലീസ് തടഞ്ഞു. മുണ്ട് അനുവദനീയമല്ലെന്നും അത് ധരിച്ച് അകത്തുപോകാന്‍ പറ്റില്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.

ദുബായിലുള്ള മകളെ കാണാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇരുവരും നഗരം കാണാനിറങ്ങിയപ്പോഴാണ് എത്തിസലാത്ത് മെട്രോസ്റ്റേഷനില്‍ പൊലീസ് തടഞ്ഞത്. ഇന്ത്യയുടെ പരമ്പരാഗതവേഷമാണെന്ന് മകള്‍ പറഞ്ഞിട്ടും പൊലീസുകാരന്‍ ചെവിക്കൊണ്ടില്ല. മുണ്ടുടുത്തുകൊണ്ട് മുമ്പ് പലവട്ടവും പിതാവ് മെട്രോയില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തടയാന്‍ കാരണമെന്താണെന്ന് അറിയില്ലെന്നും മകള്‍ പറഞ്ഞു.

മെട്രോയില്‍ സഞ്ചരിക്കാന്‍ പ്രത്യേക 'ഡ്രെസ്‌കോഡ്' ഒന്നുമില്ലെന്ന് ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ആര്‍ടിഎ)യും പറയുന്നു. എന്തായാലും പിതാവും മകളും സര്‍ക്കാരിന് പരാതികൊടുത്തുകഴിഞ്ഞു.

Share this Story:

Follow Webdunia malayalam