Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്ടാവ് വീട്ടമ്മയുടെ സൌന്ദര്യത്തില്‍ കുടുങ്ങി; ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് പൊലീസില്‍ ഏല്‍പ്പിച്ചു!

മോഷ്ടാവ് വീട്ടമ്മയുടെ സൌന്ദര്യത്തില്‍ കുടുങ്ങി; ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് പൊലീസില്‍ ഏല്‍പ്പിച്ചു!
ദുബായ് , ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (17:40 IST)
PRO
PRO
മോഷ്ടിക്കാന്‍ കയറിയതാണ് ഒരു പാവം കള്ളന്‍. വീട്ടമ്മയെ കണ്ടപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഒരു മോഹം. ഫലമോ, ഭര്‍ത്താവ് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവം കേട്ട് പൊലീസുകാര്‍ പോലും ചിരിച്ചു പോയത്രേ. കഥ ഇങ്ങനെ: മോഷ്ടിക്കാനായി രാത്രി ദുബായിലെ അപാര്‍ട്ട്‌മെന്റിലെത്തിയതായിരുന്നു കള്ളന്‍ . വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുമായി പുറത്തുകടക്കാനൊരുങ്ങുമ്പോഴാണ് വീട്ടമ്മയും ഭര്‍ത്താവും കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതുകണ്ടത്.

വീട്ടമ്മയുടെ ആകാരവടിവില്‍ ആകൃഷ്ടനായ കള്ളന്‍ പിന്നെ ഒന്നും ആലോചിച്ചില്ല ഭര്‍ത്താവിന്റേയും ഭാര്യയുടേയും ഇടയില്‍ കയറി കിടന്നു . പതിയെ വീട്ടമ്മയെ മുട്ടാനും തലോടാനും തുടങ്ങി. ഭര്‍ത്താവാണെന്ന് കരുതി സഹകരിക്കാന്‍ തുടങ്ങിയപ്പോഴാണ് അപരിചിതനാണ് അടുത്തുകിടക്കുന്നതെന്ന് വീട്ടമ്മയ്ക്ക് മനസിലായത്.

സംശയത്തോടെ നോക്കിയ വീട്ടമ്മ തൊട്ടടുത്ത് അപരിചിതന്‍ കിടക്കുന്നതാണ് കണ്ടത്. ഞെട്ടിയെണീറ്റ് വീട്ടമ്മ അലറിവിളിച്ചതോടെ ഭര്‍ത്താവ് ചാടിയെണീറ്റ് കള്ളനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Share this Story:

Follow Webdunia malayalam