യുഎഇയില്‍ ഇന്ത്യക്കാരുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
ഷാര്‍ജ , വെള്ളി, 5 ജൂലൈ 2013 (16:04 IST)
യുഎഇയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ യുഎഇ സുപ്രീം കോടതി റദ്ദാക്കി തടവ് ശിക്ഷ വിധിച്ചു. തമിഴ്‌നാട് സ്വദേശികളായ ശൈഖ് അലാവുദ്ദിന്റെയും മുഹമ്മദ് ഖനീഫിന്റെയും വധശിക്ഷയാണ് തടവ് ശിക്ഷയാക്കി കുറച്ചത്. വീട്ടുജോലിക്കാരനായിരുന്ന ശൈഖ് അലാവുദ്ദിനും ഡ്രൈവര്‍ മുഹമ്മദ് ഹനീഫും സ്പോണ്‍സറെ കൊലപ്പെടുത്തിയതിനുശേഷം ഓടയില്‍ തള്ളുകയായിരുന്നുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഷാര്‍ജ പ്രാഥമിക കോടതിയും അപ്പീല്‍ കോടതിയും വധശിക്ഷയ്ക്ക് വിധിച്ച കേസാണ് സുപ്രീം കോടതി ഇളവ് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഹനീഫിന് 7 വര്‍ഷത്തെ തടവും ശൈഖ് അലാവുദ്ദിന് 10 വര്‍ഷത്തെ തടവുമാണ് കോടതി വിധിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹവും നല്‍കണമെന്ന് വിധിയില്‍ പറയുന്നു.
Follow Webdunia malayalam