Select Your Language

Notifications

webdunia
webdunia
webdunia
webdunia

യെമനില്‍ ഭീകരരുടെ വെടിയേറ്റ് മലയാളി നഴ്സ് കൊല്ലപ്പെട്ടു

യെമനില്‍ ഭീകരരുടെ വെടിയേറ്റ് മലയാളി നഴ്സ് കൊല്ലപ്പെട്ടു
സനാ , വെള്ളി, 6 ഡിസം‌ബര്‍ 2013 (10:48 IST)
PRO
PRO
യെമന്‍ പ്രതിരോധ മന്ത്രാലയത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലും വെടിവയ്പ്പിലും കൊല്ലപ്പെട്ടവരില്‍ മലയാളി നഴ്സും. കോട്ടയം മണിമല സ്വദേശി രേണു ടി തോമസാണ് മരിച്ച നഴ്സ്. 52 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആറ് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സനായിലെ പ്രതിരോധമന്ത്രാലയത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു ചാവേറുകള്‍ ചെയ്തത്. ഇവര്‍ക്ക് പിന്നാലെ സൈനിക വേഷം ധരിച്ച് ഭീകരരുടെ മറ്റൊരു സംഘവും എത്തി. അവര്‍ മന്ത്രാലയവളപ്പിലെ ആശുപത്രിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഏറെയും ആശുപത്രി ജീവനക്കാരാണ്. തുടര്‍ന്ന് ആറ് ഭീകരരെ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കും എന്നാണ് സൂചന. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്.

Share this Story:

Follow Webdunia malayalam