വീട്ടുടമയുടെ മകളെ വീട്ടുജോലിക്കാര്‍ പീഡനത്തിനിരയാക്കി
ദോഹ , ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (18:11 IST)
വീട്ടുടമയുടെ ഒന്‍പത് വയസ്സുകാരിയായ മകളെ വീട്ടുജോലിക്കാര്‍ പീഡനത്തിനിരയാക്കിയതായി പരാതി. ഖത്തറിലെ വീട്ടുടമയുടെ മകളെ ഏഷ്യക്കാരായ മൂന്ന് വീട്ടുജോലിക്കാര്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വീട്ടുജോലിക്കാര്‍ പെണ്‍കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇക്കാര്യം പെണ്‍കുട്ടി തന്നോട് പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഒരു അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് മറ്റൊരു വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടിനായി കാത്തിരിയ്ക്കുകയാണ്. വീട്ടുജോലിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow Webdunia malayalam