Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌദി രാജാവ് ഇടപെട്ടു, നിതാഖത്ത് കാലാവധി നീട്ടി

സൌദി രാജാവ് ഇടപെട്ടു, നിതാഖത്ത് കാലാവധി നീട്ടി
സൗദി , ചൊവ്വ, 2 ജൂലൈ 2013 (12:59 IST)
PRO
സൗദി അറേബ്യയില്‍ നിതാഖത്ത് കാലാവധി നീട്ടി. ഇന്ത്യയുടെ തൊഴില്‍, വിദേശ കാര്യ മന്ത്രാലയങ്ങളുടെയും വിവിധ രാജ്യങ്ങളുടെ എംബസികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സൌദി രാജാവ് ഈ തീരുമാനമെടുത്തിരിക്കുന്നത്. നിതാഖത്ത് കാലാവധി ഹിജറ വര്‍ഷാവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. അതായത്, നവംബര്‍ നാലുവരെ സമയപരിധി ലഭിക്കും.

സൌദി രാജാവിന്‍റെ ഈ തീരുമാനം പ്രത്യക്ഷമായും പരോക്ഷമായും മുപ്പത് ലക്ഷത്തോളം പേര്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. മുമ്പ് രാജാവ് ഇടപെട്ടുതന്നെയാണ് മൂന്നുമാസത്തെ ഇളവ് അനുവദിച്ചിരുന്നത്.

എന്നാല്‍ രേഖകള്‍ നിയമ വിധേയമാക്കാന്‍ സാധിക്കാത്തവര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ എംബസ്സിയില്‍ നിന്ന് ഔട്ട്‌ പാസ് വാങ്ങി ഫൈനല്‍ എക്സിറ്റിന് അപേക്ഷ നല്കിയിട്ടുണ്ട്.

രേഖകള്‍ നിയമവിധേയമാകാന്‍ കഴിയാതെ നിരവധി മലയാളികള്‍ സൌദിയിലെ വിവിധ പ്രവിശ്യകളില്‍ ഇപ്പോഴും ഒളിച്ചു താമസിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കെല്ലാം ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Share this Story:

Follow Webdunia malayalam