സൌദിയിലേക്കുള്ള വീട്ട് ജോലിക്കാരികളുടെ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിച്ചു
ദമാം , ബുധന്‍, 12 ജൂണ്‍ 2013 (16:55 IST)
ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കുള്ള വീട്ട് ജോലിക്കാരികളുടെ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കാന്‍ ധാരണയായതായി സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അഹമ്മദ് അല്‍ ഫുഹൈദ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് സൌദിയില്‍ ഇന്ത്യന്‍ വേലക്കാരികളുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ധാരണയായതെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അഹമ്മദ് ഫുഹൈദ്, മിസ്ഫര്‍ അല്‍ ഖഹ്താനി, പ്രവാസികാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.കുറ്റ കൃത്യങ്ങളില്‍ അകപ്പെട്ടവരെയും വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിക്കാത്തവരെയും മാത്രമേ സൌദിയിലേക്ക് അയക്കേണ്ടതെന്ന നിബന്ധനയാണ് സൌദി പ്രധാനമായും മുന്നോട്ട് വച്ചത്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതാണ് സൌദിയുടെ നയമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. തൊഴിലാളികളുടെ അവകാശവും സംരക്ഷണവും ഉറപ്പ് വരുത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.പീഡനങ്ങള്‍ ഉള്‍പ്പെടയുള്ള നിരവധി പരാതികളെ തുടര്‍ന്ന് വീട്ടുവേലക്കാരികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യ നിര്‍ത്തി വച്ചിരുന്നു.
Follow Webdunia malayalam