Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌദിയില്‍ റിക്രൂട്ടിംഗ് ഉടമ്പടിയില്‍ പുതിയ വ്യവസ്ഥകള്‍

സൌദിയില്‍ റിക്രൂട്ടിംഗ് ഉടമ്പടിയില്‍ പുതിയ വ്യവസ്ഥകള്‍
റിയാദ് , ബുധന്‍, 19 ജൂണ്‍ 2013 (14:19 IST)
PRO
രാജ്യത്ത് പുതിയതായി ആരംഭിച്ച റിക്രൂട്ടിങ് കമ്പനികള്‍ക്ക് തൊഴില്‍ദാതാവിന്‍െറയും തൊഴിലാളിയുടെയും പരസ്പര അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധമുള്ള വ്യവസ്ഥകള്‍ റിക്രൂട്ടിങ് ഉടമ്പടിയില്‍ ഉള്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി അഹ്മദ് അല്‍ ഹുമൈദാന്‍.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ പഴയ സ്പോണ്‍സറുമായുള്ള കരാറടക്കമുള്ള സകല ബന്ധങ്ങളും സാധാരണ നിലയില്‍ ഇല്ലാതാകും. സ്പോണ്‍സറുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതുവഴി പഴയ സ്പോണ്‍സര്‍ക്ക് തൊഴിലാളിയില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ഉത്തരവില്‍തന്നെ ചില നിബന്ധനകള്‍ വ്യവസ്ഥ ചെയ്തിരുന്നു.

പുതിയ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ പഴയ സ്പോണ്‍സര്‍ക്ക് ലഭ്യമാകണമെന്ന നിബന്ധന കൂടി ഇപ്പോള്‍ മന്ത്രാലയം പുതുതായി വ്യവസ്ഥ വെച്ചിട്ടുണ്ട്. ഇതുവഴി പഴയ സ്പോണ്‍സര്‍ക്ക് തൊഴിലാളിയെ ഏതു സമയവും ബന്ധപ്പെടാനും അയാള്‍ക്കെതിരിലുള്ള നിയമനടപടികള്‍ തുടരാനും സാധ്യമാകും.

അതുപോലെ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്ന സ്ഥാപനത്തില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനും ഇതുവഴി സ്പോണ്‍സര്‍ക്ക് അവസരം ലഭിക്കും. സ്വദേശികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരുനിലപാടും മന്ത്രാലയം സ്വീകരിക്കുകയില്ലെന്നും ഹുമൈദാന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam