സ്വദേശിവത്കരണം: കെസി ജോസഫ് സൌദിയും കുവൈറ്റും സന്ദര്‍ശിക്കും
തിരുവനന്തപുരം , തിങ്കള്‍, 3 ജൂണ്‍ 2013 (11:39 IST)
സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികളുടെ മടക്കയാത്ര സുഗമമാക്കുന്നതിനുള്ള സൌകര്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി കെ സി ജോസഫ് സൌദിയും കുവൈറ്റും സന്ദര്‍ശിക്കും. പുതിയ തൊഴില്‍ നിയമപ്രകാരം ജോലി നഷ്ടപ്പെട്ടവരെ തിരികെയെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ സൌകര്യങ്ങള്‍ മന്ത്രി പരിശോധിക്കും. ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ മന്ത്രി സൌദിയിലുണ്ടാകും. ജൂണ്‍ ഒമ്പതിന് കുവൈറ്റില്‍ എത്തും. അവിടങ്ങളിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് തിരികെ പോകാന്‍ സൌദി സര്‍ക്കാര്‍ അനുവദിച്ച സമയ പരിധി ഈ മാസം അവസാനിക്കുകയാണ്. മതിയായ രേഖകളില്ലാതെ കുവൈറ്റില്‍ തൊഴിലെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കുവൈറ്റ് കഴിഞ്ഞ ആഴ്ച നാടുകടത്തിയിരുന്നു. ഇന്ത്യന്‍ എംബസിയെ അറിയിക്കാതെയായിരുന്നു കുവൈറ്റിന്റെ ഈ നടപടി.
Follow Webdunia malayalam