സ്വദേശിവല്‍ക്കരണം; ആദ്യ സൌദി സംഘം കരിപ്പൂരില്‍ എത്തി
സൌദി , ചൊവ്വ, 19 നവംബര്‍ 2013 (14:49 IST)
സൗദിയിലെ സ്വദേശിവല്‍ക്കരണത്തില്‍ ജോലി നഷ്ടപ്പെട്ട് സര്‍ക്കാര്‍ ചിലവില്‍ മടങ്ങിയെത്തുന്ന ആദ്യസംഘം ഇന്ന് നാട്ടിലെത്തി. ഉച്ചയ്ക്ക് 12.55 നുള്ള എയര്‍ ഇന്ത്യ 922 വിമാനത്തിലാണ് 25 പേരടങ്ങുന്ന സംഘം മടങ്ങിയെത്തിയത്. മടങ്ങിയെത്തുന്ന 56 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നാളെ രാവിലെ എട്ട് അന്‍പത്തി അഞ്ചിനുള്ള വിമാനത്തില്‍ കരിപ്പൂരെത്തും. 146 പേരാണ് ഇതുവരെ സര്‍ക്കാരിന്റെ സൗജന്യ യാത്രാ ടിക്കറ്റ് സ്വന്തമാക്കിയത്. നിലവില്‍ ടിക്കറ്റ് നല്‍കിയിരിക്കുന്ന ക്രമപ്രകാരം 25 വരെ മലയാളികള്‍ മൂന്ന് വിമാനത്താവളങ്ങളിലൂടെ മടങ്ങിയെത്തും. നോര്‍ക്കയില്‍ ഇതുവരെ പതിനഞ്ചായിരത്തിഇരുന്നൂറ്റി പതിനാല് പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 9600 പേര് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ഇതില്‍ 5700 പേരും മലപ്പുറത്തുകാരാണ്. മടങ്ങിവന്നവരുടെ എണ്ണം പത്തൊന്പതിനായിരത്തോടടുത്തെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Follow Webdunia malayalam