സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
റിയാദ് , ശനി, 3 ഓഗസ്റ്റ് 2013 (17:57 IST)
സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം വാരിയത്തുപടി സ്വദേശി കോക്കോട്ട് തൊടിയില്‍ അലവിക്കുട്ടിയാണ് കുത്തേറ്റ് മരിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് കുത്തേറ്റത് എന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.അലവിക്കുട്ടിയുടെ മൃതദേഹം റിയാദിനടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Follow Webdunia malayalam