Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയില്‍ സ്വദേശിയില്ലെങ്കില്‍ മാത്രം ഇനി സ്വദേശിക്ക് തൊഴില്‍

സൗദിയില്‍ സ്വദേശിയില്ലെങ്കില്‍ മാത്രം ഇനി സ്വദേശിക്ക് തൊഴില്‍
റിയാദ് , വെള്ളി, 16 ഓഗസ്റ്റ് 2013 (20:54 IST)
PRO
PRO
സൗദിയില്‍ സ്വദേശിയില്ലെങ്കില്‍ മാത്രം ഇനി സ്വദേശിക്ക് തൊഴില്‍. വിസ പരിശോധനക്ക് സൗദി തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി. മന്ത്രാലയത്തിന് ലഭിക്കുന്ന വിസ അപേക്ഷയില്‍ ‘ഹാഫിസ്’ സംവിധാനമനുസരിച്ച് മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന നടത്തും. അപേക്ഷയില്‍ കാണിച്ച ജോലിക്ക് യോഗ്യരായ സ്വദേശികള്‍ ലഭ്യമാണെങ്കില്‍ അവരെ നിശ്ചയിക്കും.

അല്ലാത്തപക്ഷം സ്ഥാപനത്തിന് വിസ തൊഴില്‍ മന്ത്രാലയം അനുവദിക്കും. വിദേശികള്‍ തൊഴിലെടുക്കുന്ന ഏത് ജോലിക്കും സ്വദേശി തയാറാവുകയാണെങ്കില്‍ രാജ്യത്തെ പൗരന്മാരെ നിയമിക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ഈദുല്‍ ഫിത്വ്റിനോടനുബന്ധിച്ച് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിക്ക് ശേഷം തൊഴില്‍ സഹമന്ത്രി ഡോ മുഫ്രിജ് അല്‍ഹഖ്ബാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനും സൗദി ഉദ്ദേശിക്കുന്നുണ്ടെന്ന് സഹമന്ത്രി പറഞ്ഞു. വിയറ്റ്നാം, സിറാലിയോണ്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ടിങിനുള്ള രേഖകള്‍ ശരിപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളുമായി തൊഴില്‍ മന്ത്രാലയം ഉടന്‍ റിക്രൂട്ടിങ് ധാരണ ഒപ്പുവെക്കുമെന്നും സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam