ചേരുവകള്‍
ആട്ടിറച്ചി - അര കിലോ
കുരുമുളകു പൊടി - കാല്‍ ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മസാലപ്പൊടി - അര ടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
ഇഞ്ചി അരച്ചത് - ഒരു കഷണത്തിന്‍റെ
വെളുത്തുള്ളി അരച്ചത് - അഞ്ച് അല്ലിയുടെ
എണ്ണ - പാകത്തിന്
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇറച്ചി കനം കുറച്ച് നീളത്തിലുള്ള കഷണങ്ങളാക്കുക. ഇറച്ചി കഷണം, പകുതി വേവാകുന്നതു വരെ വേവിക്കണം. പിന്നീട് ബാക്കി ചേരുവകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വെയ്ക്കുക. തുടര്‍ന്ന്, ചൂടായ പാത്രത്തില്‍ എണ്ണയൊഴിച്ച് ഇറച്ചി പാകമാക്കിയെടുക്കുക.