Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോം മെയിഡ് ക്രിസ്പി ഫ്രൈഡ് ചിക്കൻ, ഒന്ന് പരീക്ഷിച്ച് നോക്കൂ

ഹോം മെയിഡ് ക്രിസ്പി ഫ്രൈഡ് ചിക്കൻ, ഒന്ന് പരീക്ഷിച്ച് നോക്കൂ
, ശനി, 3 നവം‌ബര്‍ 2018 (17:37 IST)
കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ക്രിസ്പി ഫ്രൈഡ് ചിക്കൻ. ഇത് വിട്ടിൽ ഇണ്ടാക്കാൻ സാധിക്കില്ലാ എന്നാണ് പലരുടെയും ധാരണ. എന്നാൽ വീട്ടിൽ തന്നെ രുചികരമായ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാനാകും. 
 
ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
 
ബോണ്‍ലെസ് ചിക്കന് ‍- ഒരു കിലോ 
കോണ്‍ഫ്‌ളോര്‍ - അഞ്ച് ടേബിള്‍ സ്പൂണ്‍ 
മൈദ - 5 ടേബിള്‍ സ്പൂണ്‍ 
സോയാസോസ് - 2 ടേബിള്‍ സ്പൂണ്‍ 
ചില്ലി സോസ് - 2 ടേബിള്‍ സ്പൂണ്‍ 
വിനെഗര് ‍- 2 ടേബിള്‍ സ്പൂണ്‍ 
മസ്റ്റാര്‍ഡ് സീഡ് പൗഡര്‍ - 1 ടീസ്പൂണ്‍ 
കുരുമുളകുപൊടി - 1 ടീസ്പൂണ്‍ 
വെളുത്തുള്ളി - ആറ്‌ അല്ലി 
ചിക്കന്‍ ക്യൂബ് - അഞ്ച് 
ഉപ്പ്, ചൈനീസ് സാള്‍ട്ട് 
ഓയില്‍ 
 
കഴുകി വൃത്തിയാക്കിയ ചിക്കൻ ഉപ്പ്, ചൈനീസ് ഉപ്പ്, വിനെഗര്‍, വെളുത്തുള്ളി അരിഞ്ഞത്, കുരുമുളകുപൊടി എന്നിവ ചേർത്ത് കുക്കറിൽ  മൃദുവാകുന്നതുവരെ ആവി കയറ്റുക. 
 
അടുത്തതായി ചെയ്യേണ്ടത് ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിനായുള്ള കൂട്ട് തയ്യാറാക്കുക എന്നതാണ്. ഒരു ബൗളില്‍ മുട്ട, സോയാസോസ്, ചില്ലി സോസ്, കടുകുപൊടി, കോണ്‍ഫ്‌ളോര്‍, മൈദ, ചിക്കന്‍ക്യൂബ് എന്നിവ ചേര്‍ത്തിളക്കുക. കുറച്ച് മൈദ ഉപ്പു ചേർത്ത് ഒരു പാത്രത്തിൽ മാറ്റി വക്കുക.
 
ഒരു പാനിൽ ഹൈ ഫ്ലെയിമിൽ എണ്ണ ചൂടാക്കാൻ വക്കണം. തുടർന്ന്
ആവി കയറ്റിയ ചിക്കൻ തയ്യാറാക്കിയ ബാറ്ററിൽ മുക്കിയ ശേഷം ഉപ്പ് ചേർത്ത മൈതയിൽ പിരട്ടി നന്നായി ചൂടായ എണ്ണയിൽ വറുത്തുടുക്കുക, തീ കുറക്കാതെ വേണം ചിക്കൻ വറുത്തുകോരാൻ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവം നീട്ടിവക്കാനായി ടാബ്‌ലറ്റുകൾ കഴിക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത് !