ബീഫ് മലയാളികൾക്ക് ഒരു വികാരമാണ്. രുചികരമായ ബിഫ് ഫ്രൈയ്‌ക്കൊപ്പം ഏത് വിഭവവും കഴിക്കാമെന്നതാണ് പ്രത്യേകത. കപ്പ, അപ്പം, ചപ്പാത്തി, ബ്രഡ്, പെറോട്ട എന്നിവയ്‌ക്കൊപ്പം ഫ്രൈ ആക്കി കഴിക്കാന്‍ സാധിക്കുന്ന മികച്ച ഭക്ഷണമാണ് ബീഫ്. എത്ര ശ്രദ്ധയോടെ തയ്യാറാക്കിയിട്ടും രുചികരമാകുന്നില്ല എന്ന പരാതി പല വീട്ടമ്മമാര്‍ക്കുമുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വാദിഷ്‌ടമായ ബീഫ് ഫ്രൈ ഉണ്ടാക്കാവുന്നതാണ്. ബീഫ് ഫ്രൈ എങ്ങനെയാണ് എളുപ്പത്തില്‍ തയ്യാറാക്കാക്കുക എന്ന് നോക്കാം.
ആവശ്യമായവ:
ബീഫ് - 1 കിലോ
സവാള - 3 (ഒരു വലുതും രണ്ട് ചെറുതും)
വെളുത്തുള്ളി - 810 ഗ്രാം
പച്ചമുളക് - 6 എണ്ണം
മുളക്‌പൊടി - 1 സ്പൂണ്‍
മല്ലിപ്പൊടി - 1 സ്പൂണ്‍
മഞ്ഞള്‌പ്പൊടി – 1 സ്പൂണ്‍
ഗരം മസാല - 1 സ്പൂണ്‍
ചുവന്നുള്ളി - 15 (ചെറുതായി അരിഞ്ഞത്)
കുരുമുളക്‌പൊടി – 1 സ്പൂണ്‍
ഇഞ്ചി - 2 കഷ്ണം
വറ്റല്‍ മുളക് -15
ഉപ്പ് - പാകത്തിന്
തേങ്ങാക്കൊത്ത് - 3 കഷണം
ഉണ്ടാക്കേണ്ട വിധം:
ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് ഇളക്കി ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവെയ്ക്കുക. ശേഷം, അല്പം കുരുമുളക് പൊടി ചേർന്ന് കുക്കറിൽ വെയ്ക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിക്കുക.
ഉള്ളി, വെളുത്തുള്ളി, സവോള, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞതും വറ്റല്‍മുളകും ഒപ്പം മസാലകളും ചേര്‍ത്ത് വഴറ്റി മൂക്കുമ്പോള്‍ അതിലേക്ക് ഇറച്ചിയിട്ടു വറുക്കുക. മൊരിയുമ്പോള്‍ വാങ്ങി ഉപയോഗിക്കുക. നന്നായി വെള്ളം വറ്റിച്ചു എടുക്കണം. വെള്ളം വറ്റുന്തോറും മസാലയെല്ലാം നന്നായി ബീഫില്‍ പിടിയ്ക്കും. നന്നായി ഫ്രൈ ആകാന്‍ 20 മിനിറ്റ് വേണം അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. സ്വാദിഷ്ടമായ ബീഫ് ഫ്രൈ റെഡി.