കുടമ്പുളിയിട്ട നല്ല അസൽ ഞണ്ട് കറി ഉണ്ടാക്കിയാലോ?

ചിപ്പി പീലിപ്പോസ്
ബുധന്‍, 12 ഫെബ്രുവരി 2020 (19:11 IST)
ഞണ്ട് കറി ഇഷ്ടമല്ലാത്തവരുണ്ടോ? ഉണ്ടാക്കാൻ അറിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് പൈസ മുടക്കി വാങ്ങി കഴിക്കുന്നവരും ഉണ്ട്. എന്നാൽ, അത്ര പണിയുള്ള പരിപാടി അല്ല ഇതെന്നതാണ് സാരം. കുറച്ച് ക്ഷമയും സമയവും ഉണ്ടെങ്കിൽ നമുക്കും ഉണ്ടാക്കാം ഞണ്ട് കറി. അപ്പോള്‍ അത് സ്വയം ഉണ്ടാക്കി നോക്കിയാലോ...
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
ഞണ്ട് വേവിച്ച് കുഴമ്പ് എടുത്തത് - 1 കപ്പ്
സവാള അരിഞ്ഞത് - 1 കപ്പ് 
പച്ചമുളക് - 6
ഇഞ്ചി - 1 കഷ്ണം
കറിവേപ്പില - 2 തണ്ട്
കുടമ്പുളി - 2 കഷ്ണം 
മുളകുപൊടി - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മസാലപ്പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്
 
പാകം ചെയ്യേണ്ട വിധം:
 
ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. സവാളക്ക് തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ വേവിച്ച് വച്ച ഞണ്ട് കുടഞ്ഞിട്ട് നന്നായി ഇളക്കിയാ‍ല്‍ കറി തയ്യാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം

വെറും 20 ദിവസത്തിനുള്ളില്‍ മുടി വീണ്ടും വളര്‍ത്തുന്ന ഹെയര്‍ സെറം കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

നിലക്കടല അലര്‍ജി ഉണ്ടാകാന്‍ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

അടുത്ത ലേഖനം
Show comments