എല്ലാ ദിവസവും ആദ്യരാത്രി ആകണോ? എങ്കിൽ ഇവ കഴിക്കൂ...

ചിപ്പി പീലിപ്പോസ്

ബുധന്‍, 12 ഫെബ്രുവരി 2020 (19:09 IST)
കുടുംബജീവിതത്തില്‍ ലൈംഗികബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളുടെ ജനനത്തോടെ താല്‍പ്പര്യം കുറയുകയും പിന്നെ എല്ലാം ഒരു ചടങ്ങായി മാറുകയുമാണ് ഇപ്പോൾ പതിവ്. അങ്ങനെയാണെങ്കിൽ പതുക്കെ പതുക്കെ പരസ്പരം താൽപ്പര്യം ഇല്ലാതെയാകാം. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ ദൃഢത അതോട് കൂടി ഇല്ലാതാവുകയും ചെയ്യും.
 
എന്നാല്‍, ലൈംഗികശേഷി കൂട്ടാനും താൽപര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങൾക്കാകുമത്രേ. പ്രണയത്തിലും ലൈംഗികബന്ധത്തിനും മൂഡ് നല്‍കുന്ന അമിനോ ആസിഡുകള്‍ ചോക്ലേറ്റുകളില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അത്തരത്തിൽ, എല്ലാ ദിവസവും മധുവിധു ആക്കാൻ സഹായിക്കുന്ന ഒന്നാണ് പൂവമ്പഴം.
 
ഇത് മികച്ച ഉത്തേജനം നല്‍കുന്ന പഴവര്‍ഗമാണെന്നാണ് റിപ്പോര്‍ട്ട്. ധാരാളം പോഷകാംശവും വിറ്റമിനുകളും അടങ്ങുന്ന പൂവന്‍ പഴം ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വർധിപ്പിക്കുന്ന തരത്തിൽ തലച്ചോറിൽ പ്രവർത്തിക്കാൻ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.  
 
പൊട്ടസ്യം, ഫോസ്ഫറസ് കാത്സ്യം, വിറ്റമിൻ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമായ ശതാവരി പുഴുങ്ങിക്കഴിച്ചാല്‍ ലൈംഗികബന്ധത്തിനും മൂഡ് നല്‍കും എന്നുമാണ് വിവരം. വെളുത്തുള്ളിയും മല്ലിയിലയും കൂടി ചതച്ചു വീഞ്ഞിൽ ചേർത്തു കഴിച്ചാൽ അത് നല്ല ഉത്തേജനം ലഭിക്കും. ഏലക്കയും മികച്ച ഉത്തേജന മരുന്നുകളില്‍ ഒന്നാണെന്നും പറയുന്നു. 
 
നാഡികൾക്കു ശക്തിപകര്‍ന്ന് ഉത്തേജനം പകരാന്‍ പറ്റുന്ന ഒന്നാണ് സ്ട്രോബറി. വിറ്റമിൻ സിയുടെ കലവറയായ സ്ട്രോബറി മധുവിധു ആനന്ദപ്രദമാക്കാൻ ഉപകരിക്കും. നവദമ്പതികൾക്ക് ഊര്‍ജം പകരാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍. ഒരു ടീസ്പൂൺ തേൻ വെള്ളം ചേർത്തു കഴിച്ചാൽ നല്ലതാണെന്നാണ് പറയപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രണയം നിറയുന്ന വാലന്റൈൻസ് വീക്ക്; ഇന്ന് ആലിംഗന ദിനം