Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലും കപ്പയുമില്ലാതെ എന്ത് ക്രിസ്തുമസ്? - റെസിപി

എല്ലും കപ്പയുമില്ലാതെ എന്ത് ക്രിസ്തുമസ്? - റെസിപി

ഗോൾഡ ഡിസൂസ

, ശനി, 14 ഡിസം‌ബര്‍ 2019 (16:24 IST)
ക്രിസ്‌ത്യന്‍ ഭവനങ്ങളിലെ പ്രിയ വിഭവമാണ് എല്ലും കപ്പയും. തെക്കന്‍ ജില്ലകളിലാണ് കൊതിയൂറുന്ന ഈ വിഭവം കൂടുതലായി കാണപ്പെടുന്നത്. കപ്പ ബിരിയാണിയുമായി സാദൃശ്യമുണ്ടെങ്കിലും രുചിയുടെ കാര്യത്തില്‍ കെങ്കേമമാണ് ഈ ഡിഷ്.
 
കൊതിയൂറും എല്ലും കപ്പയും തയാറാക്കാം:-
 
പച്ചക്കപ്പ കപ്പ (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ.
എല്ലോട് കൂടിയ മാസം ഒന്നരക്കിലോ
ചിരവിയ തേങ്ങ-  അര മുറി.
വെളിച്ചെണ്ണ ആവശ്യത്തിന്.
പച്ചമുളക്-  6 എണ്ണം.
ഇഞ്ചി- 1 കഷണം.
 
സവാള വലുത്-  4 എണ്ണം.
വെളുത്തുള്ളി-  16 അല്ലി.
ചുവന്നുള്ളി-  8 എണ്ണം.
കുരുമുളക്-  1 ടീസ്പൂണ്‍.
 
മല്ലിപ്പൊടി-  4 ടീസ്പൂണ്‍.
മുളകുപൊടി-  4 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി-  1 ടീസ്പൂണ്‍.
മീറ്റ് മസാലപ്പൊടി-  2 ടീസ്പൂണ്‍.
 
ഗരം മസാല പൊടിച്ചത്-  1 ടീസ്പൂണ്‍.
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് എന്നിവ പാകത്തിന്.
 
തയാറാക്കുന്നത്:-
 
കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക. കഴുകിയ ഇറച്ചിയോടു കൂടിയ  എല്ലില്‍ ആവശ്യമായ ഉപ്പ്, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.
 
സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (ഈ ചെരുവകള്‍ ചെര്‍ത്ത് ബീഫ് കറിവച്ച ശേഷം കപ്പയില്‍ ചെര്‍ത്ത് തയാറാക്കുന്നതും കുഴപ്പമില്ല)
 
ഉപ്പിട്ട് നന്നായി വേവിച്ചെടുത്ത കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന എല്ല് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. നന്നായി ഇളക്കിയാല്‍ മാത്രമെ യോജിക്കൂ. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാന്‍. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ?; എങ്കില്‍ ശ്രദ്ധിക്കണം!