കൊതിയൂറും കപ്പ ബിരിയാണി ഉണ്ടാക്കിയാലോ?

അനു മുരളി
ചൊവ്വ, 31 മാര്‍ച്ച് 2020 (18:17 IST)
എല്ലാവരും ലോക്ക് ഡൗണിൽ പെട്ട് വീട്ടിലിരിക്കുകയല്ലേ?. വ്യത്യസ്തമായ രുചിഭേദങ്ങൾ പരീക്ഷിക്കുന്ന കൂട്ടത്തിൽ കപ്പ ബിരിയാണി കൂടെ ഉണ്ടാക്കി നോക്കിയാലോ? ബീഫ്, മട്ടന്‍ എന്നിവ ഉപയോഗിച്ചും കപ്പ ബിരിയാണിയുണ്ടാക്കാം. ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേര്‍ത്താണ് എല്ലും കപ്പയും ഉണ്ടാക്കുന്നത്. തനി നാടൻ ചേരുവയിൽ എങ്ങനെയാണ് കപ്പ ബിരിയാണി ഉണ്ടാക്കുന്നത് എന്ന് നോക്കാം,
 
കൊതിയൂറും കപ്പ ബിരിയാണി തയാറാക്കാം:-
 
പച്ചക്കപ്പ കപ്പ (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ.
ബീഫ് -1 കിലോ എല്ലോട് കൂടിയത് (മാംസം മാത്രമായും ഉപയോഗിക്കാം).
ചിരവിയ തേങ്ങ-  അര മുറി.
വെളിച്ചെണ്ണ ആവശ്യത്തിന്.
പച്ചമുളക്-  6 എണ്ണം.
ഇഞ്ചി- 1 കഷണം.
സവാള വലുത്-  4 എണ്ണം.
വെളുത്തുള്ളി-  16 അല്ലി.
ചുവന്നുള്ളി-  8 എണ്ണം.
കുരുമുളക്-  1 ടീസ്പൂണ്‍.
മല്ലിപ്പൊടി-  4 ടീസ്പൂണ്‍.
മുളകുപൊടി-  4 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി-  1 ടീസ്പൂണ്‍.
മീറ്റ് മസാലപ്പൊടി-  2 ടീസ്പൂണ്‍.
ഗരം മസാല പൊടിച്ചത്-  1 ടീസ്പൂണ്‍.
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് എന്നിവ പാകത്തിന്.
 
തയാറാക്കുന്നത്:-
 
കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക. കഴുകിയ ബീഫിന് ആവശ്യമായ ഉപ്പ്, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.
 
സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (ഈ ചെരുവകള്‍ ചെര്‍ത്ത് ബീഫ് കറിവച്ച ശേഷം കപ്പയില്‍ ചെര്‍ത്ത് തയാറാക്കുന്നതും കുഴപ്പമില്ല)
 
ഉപ്പിട്ട് നന്നായി വേവിച്ചെടുത്ത കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.  നന്നായി ഇളക്കിയാല്‍ മാത്രമെ കപ്പയും ബീഫും യോജിക്കൂ. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാന്‍.  ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

അടുത്ത ലേഖനം
Show comments