ക്രിസ്തുമസിന് നല്ല ചെമ്മീൻ കട്‌ലറ്റ് തയ്യാറാക്കാം !

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (17:13 IST)
കട്‌ലറ്റ് കഴിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ചെമ്മീൻ കട്ലറ്റ് അധികമാരും കഴിച്ചിട്ടുണ്ടാവില്ല. ഈ ക്രിസ്തുമസിന് ആ പരാതി അങ്ങ് പരിഹരിക്കാം രുചികരമായ നല്ല ചെമ്മീൻ കട്‌ലറ്റ് തയ്യാറാക്കി.
 
ചെമ്മീൻ കട്‌ലറ്റ് തയ്യാറാക്കാൻ വേണ്ട ചേരുവകൾ ! 
 
ചെമ്മീന്‍ - അരക്കിലോ
വലിയ ഉള്ളി - വലുത് മൂന്നെണ്ണം
പച്ചമുളക് - നാലെണ്ണം 
കറിവേപ്പില - രണ്ട് തണ്ട്
ഇഞ്ചി - ഒരു കഷണം
മൈദ - ഒരു കപ്പ്
മുളകുപൊടി - ഒന്നര ടേബിൾ സ്പൂണ്‍
റൊട്ടിപ്പൊടി - അവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
 
ഇനി ചെമ്മീൻ കട്‌ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം 
 
ചെമ്മീൻ നന്നയി വൃത്തിയാക്കിയ ശേഷം മുളകുപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വേവിച്ച ചെമ്മീൻ മിക്സിയിലിട്ട് അടിച്ച് പൊടിയാക്കി മാറ്റി വക്കുക. ശേഷം അടുപ്പിൽ പാൻ ചൂടാക്കി. എണ്ണയൊഴിച്ച വലിയുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും നന്നായി മൂപ്പിച്ചെടുക്കുക.
 
ഇതിലേക്ക് അരച്ച ചെമ്മീനും കുറച്ച് റൊട്ടിപ്പോടിയും. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഉരുളയാക്കി പരത്തി ഇഷ്ടമുള്ള ഷേപ്പിലാക്കിയ ശേഷം മൈദപ്പൊടിയിൽ മുക്കിയെടുത്ത് വറുത്തുകോരാം. ചെമ്മീൻ കട്‌ലറ്റ് റെഡി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാണോ

എന്തുകൊണ്ടാണ് നിങ്ങള്‍ പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നത്

അടുത്ത ലേഖനം
Show comments