ഡൽഹി: രാജ്യത്ത് 100 രൂപ നാണയത്തെ പുറത്തിറക്കി കേന്ദ്ര സർക്കാർ, മുൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പെയ്‌യുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപ നാണയം പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. വജ്പെയ്‌യുടെ ജൻമദിനത്തോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്.
135 ഗ്രാം ഭാരം വരുന്നതാണ് പുതിയ 100 രൂപ നാണയം. 50 ശതമാനം വെള്ളി 40 ശതമാനം ചെമ്പ് 5 ശതമാനം നിക്കൽ എന്നിവയാണ് പുതിയ 100 രൂപ നാണയത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നാണയത്തിന്റെ ഒരു വശത്ത് വാജ്പെയ്‌യുടെ ചിത്രവും ദേവനാഗിരി ലിപിയുലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രത്തിന് താഴെയായി ജനൻ മരണം വർഷങ്ങളും കാണാം.
നാണയത്തിന്റെ മറു വഷത്ത്. ആശോക സ്തംഭത്തിലെ സിംഹവും അതിന് താഴെയായി സത്യമേവ ജയതേ എന്ന് ദേവ നാഗിയിൽ എഴുത്തും ഉണ്ട്. ദേവനാഗിരിയിൽ ഭാരത് എന്നും ഇംഗ്ലീഷിൽ ഇന്ത്യ എന്നും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. വാജ്പെയുടെ ചിത്രം നാണയത്തിൽ ആലേഖനം ചെയ്യുന്നതിൽ നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.