ചൈനീസ് റസ്റ്റോറന്‍റിലെ വില കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകുന്നുണ്ടോ. എന്നാലിതാ സ്വയമൊരു ചൈനീസ് വിഭവം ഉണ്ടാക്കി നോക്കൂ..
ചേര്‍ക്കേണ്ട ഇനങ്ങള്‍
അരി - 7 കപ്പ്
പാലക് ചീര - 300 ഗ്രാം
ഡ്രൈഡ് മഷ്രൂം അരിഞ്ഞത് - 5 എണ്ണം
ബാംബൂ ഷൂട്ട്‌സ് അരിഞ്ഞത് - 5 എണ്ണം
പോര്‍ക്ക് അരിഞ്ഞത് - 250 ഗ്രാം
സോയാസോസ് - 2 1/2 ടേബിള്‍ സ്പൂണ്‍
പാചക എണ്ണ - 5 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
അജിനാമോട്ടോ - 2
പഞ്ചസാര, ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
പോര്‍ക്കില്‍ വിനാഗിരിയും സോസും ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഇറച്ചി വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഷ്രൂം, പാലക് ചീര, ബാംബൂ ഷൂട്ട്‌സ് ഇവ അരിഞ്ഞതും മറ്റ് ചേരുവകളും ചേര്‍ത്ത് അടച്ച് വേവിക്കുക. അരി വെള്ളത്തില്‍ വേവിച്ച് ഊറ്റി എടുത്ത ശേഷം പോര്‍ട്ട് കൂട്ടും വേവിച്ച ചേരുവകളും ചേര്‍ത്ത് ഇളക്കി ഒന്നുകൂടി വേവിച്ച് എടുക്കുക.