എപ്പോഴും ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച് ആരോഗ്യം മോശമാക്കാതെ അല്‍പ്പം സ്വയം പരീക്ഷണങ്ങളൊക്കെ ആരംഭിച്ചോളൂ. ഇതാ ഫിഷ് സാന്‍വിച്ച്..
ചേര്‍ക്കേണ്ട ഇനങ്ങള്‍
മുള്ളില്ലാത്ത മീന്‍ - 1കിലോ
ഉപ്പ്, മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
തേങ്ങ - 1 1/2 കപ്പ്
മുളകുപൊടി - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 2 ടീസ്പൂണ്‍
തക്കാളി - 4 എണ്ണം
റൊട്ടി - ആവശ്യത്തിന്
സവാള അരിഞ്ഞത് - 3 എണ്ണം
ഇഞ്ചി അരിഞ്ഞത് - 1 കഷ്ണം
പച്ചമുളക് - 7
വെളുത്തുള്ളി - അഞ്ച് അല്ലി
കറിവേപ്പില - 3 തണ്ട്
പാക ചെയ്യേണ്ട വിധം
മീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക. ഇതോടൊപ്പം തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുംവരെ വഴറ്റുക. ഈ കൂട്ടിലേക്ക് മീന്‍ വേവിച്ചുവച്ചത് ചേര്‍ത്ത് വഴറ്റുക. ആവശ്യാനുസരണം റൊട്ടിക്കഷണങ്ങള്‍ക്കിടയില്‍ മീന്‍ മസാല വെച്ച് സാന്‍വിച്ച് തയ്യാറാക്കാം.