എറ്റവും എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങളിലൊന്ന് ഓംലെറ്റ് തന്നെ. ഇതാ ഓംലെറ്റ് പുതുമയോടെ...
ചേര്‍ക്കേണ്ട ഇനങ്ങള്‍
മുട്ട - 4 എണ്ണം
പാല്‍ - 2 സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍
പച്ചമുളക് - 8 എണ്ണം
തക്കാളി - 4 എണ്ണം
ഇറച്ചി - 100 ഗ്രാം
പാകം ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ഒരു സ്പൂണ്‍ പാലൊഴിക്കുക. പച്ചമുളക്, തക്കാളി, ഇറച്ചി ഇവ കൊത്തി അരിഞ്ഞ് മുട്ടയില്‍ ചേര്‍ക്കുക. ഒരു ദോശക്കല്ലില്‍ എണ്ണ ഒഴിച്ച് മുട്ട ദോശയ്ക്ക് പരത്തുന്നത് പോലെ പരത്തി ചുട്ടെടുക്കുക.