മീറ്റ് വിന്താലു കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. വിരുന്നുകാര് വരുമ്പോള്‍ ഒരു മാന്ത്രികവിദ്യ കാട്ടാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മാട്ടിറച്ചി - അര കിലോ
വറ്റല്‍ മുളക് - അഞ്ച്
കുരുമുളക് - അഞ്ച്
ഉപ്പ് - പാകത്തിന്
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
ജീരകം - അര ടീസ്പൂണ്‍
കടുക് - കാല് ടീസ്പൂണ്‍
പഞ്ചസാര - കാല് ടീസ്പൂണ്‍
വിനാഗിരി - ഒരു ടീസ്പൂണ്‍
എണ്ണ - 12 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് - ഒന്ന്
വെള്ളം - ഒരു കപ്പ്
പാകം ചെയ്യേണ്ട വിധം
ഇറച്ചിക്കഷണങ്ങള്‍ ഉപ്പു പുരട്ടി മാറ്റി വയ്ക്കുക. മസാലകള്‍ കാല് ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് അല്പം വിനാഗിരിയിട്ട് അരച്ച് ഇറച്ചിയില്‍ പുരട്ടി നാലു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങള്‍ അഞ്ച് മിനിറ്റ് മൂപ്പിക്കുക. അതിനു ശേഷം സവാളയും ബാക്കിയുള്ള വിനാഗിരി, വെള്ളം എന്നിവയും ചേര്‍ക്കുക. ഇറച്ചി പ്രഷര്‍കുക്കറിലിട്ട് മൃദുവാകുന്നതുവരെ വേവിക്കുക. മുകളില്‍ എണ്ണ തെളിഞ്ഞു വരണം. മല്ലിയില അരിഞ്ഞിട്ട് ഉപയോഗിക്കാം.