വോണ്ടണ്‍..ഇതാ ഒന്നു രുചിച്ചു നോക്കിക്കോളൂ. രുചികരമെന്ന് പറയാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മൈദ - 2 കപ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - 4 ടേബിള്‍ സ്പൂണ്‍
മുട്ട - 2 എണ്ണം
കോണ്‍ഫ്ലവര്‍ - 6 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം
മുട്ട അടിച്ചു പതച്ച് മാവില്‍ ഒഴിച്ച് വെള്ളവും ഉപ്പും കോണ്‍ഫ്ലവര്‍ ഇവ ചേര്‍ത്ത് നന്നായി കുഴച്ച് കാല്‍ മണിക്കൂര്‍ തുണി നനച്ച് മൂടി വയ്ക്കുക. രണ്ട് സമചതുരമായി പരത്തി മദ്ധ്യത്തായി ഫില്ലിംഗ് വച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മടക്കിയെടുക്കാം.