Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പെഷ്യല്‍ റൊട്ടി റോസ്റ്റ്‌

വെജ്
, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (16:57 IST)
രാവിലെ എളുപ്പത്തിലൊരു പാചകം. ഇതാ സ്പെഷ്യല്‍ റൊട്ടി റോസ്റ്റ്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

റൊട്ടി - 10 എണ്ണം
കുരുമുളക്‌ പൊടി - രണ്ട്‌ സ്പൂണ്‍
പാല്‍ - ‍ഒരു കപ്പ്
മുട്ട - 8 എണ്ണം
വെണ്ണ - ആവശ്യത്തിന്
ഉപ്പ്‌ - ആവശ്യത്തിന്‌
തേങ്ങാ ചിരകിയത്‌ - ഒരു മുറി
ഉള്ളി - 100 ഗ്രാം

പാകം ചെയ്യേണ്ട വിധം

മുട്ട, കുരുമുളക്‌ പൊടി, ഉപ്പ്‌, തേങ്ങ ചിരകിയത്‌, ഉള്ളി ചെറുതായരിഞ്ഞത്‌ എന്നിവ നന്നായി കൂട്ടികലര്‍ത്തി വയ്ക്കുക.വെണ്ണയും പാലും റൊട്ടിയുടെ രണ്ട്‌ വശത്തും പുരട്ടുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയില്‍ ഈ റൊട്ടി മുക്കിയെടുത്ത്‌ അടുപ്പത്ത്‌ വച്ച്‌ റോസ്റ്റ്‌ ചെയ്തെടുക്കുക.

Share this Story:

Follow Webdunia malayalam