ആരോഗ്യത്തിന് ഉത്തമമെന്നതു മാത്രമല്ല ഭക്ഷണത്തിന് ഒരു വിഭവം കൂടിയാകുമെന്ന ഗുണവും സലാഡിനുണ്ട്. ഇതാ സ്പെഷ്യല്‍ സലാഡ്
ചേര്‍ക്കേണ്ട ഇനങ്ങള്‍
തക്കാളി - രണ്ട്
ലെറ്റൂസ് - രണ്ട്
കാപ്സിക്കം - ഒന്ന്
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് - 1 കപ്പ്
ചീസ് കഷ്ണങ്ങളാക്കിയത് - രണ്ട്
മുട്ട പുഴുങ്ങിയത് - രണ്ട്
സവാള - ഒന്ന്
ക്യാബേജ് - ഒരു ചെറിയ കഷ്ണം
നാരങ്ങാ - 1
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞുവയ്ക്കുക. മുട്ടയും നീളത്തില്‍ മുറിക്കുക. ലെറ്റൂസ് ഇലകള്‍ നിരത്തി മീതേ കഷണങ്ങള്‍ വിതറി നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കുക.