Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഹ് ലൻ വ സഹലൻ യാ റമദാൻ സംഘടിപ്പിച്ചു

അഹ് ലൻ വ സഹലൻ യാ റമദാൻ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി , വെള്ളി, 19 ജൂണ്‍ 2015 (12:57 IST)
കുവൈത്ത് കേരള ഇസ്ലാഹി സെന്റെര് അഹ് ലൻ വ സഹലൻ യാ റമദാൻ സംഘടിപ്പിച്ചു. പരിശുദ്ധ റമദാനെ വരവേല്ക്കാൻ വിശ്വാസികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ മലയാളികളായ വിശ്വാസി സമൂഹത്തിനു മുന്നിൽ രണ്ടു പതിറ്റാണ്ടോളമായി കുവൈത്ത് കേരള ഇസ്ലാഹി സെന്റെര് തുടർന്ന് വരുന്ന വൈജ്ഞാനിക സമ്മേളനമാണ്  അഹ് ലന് വസഹ് ലന് യാ റമദാന്.  

12-06-2015 വെളളിയാഴ്ച വൈകിട്ട് 4.30 മുതൽ സാൽമിയ സീനിയർ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ കുവൈത്ത്‌ കേരള ഇസ്ലാഹി സെന്റെര് സംഘടിപ്പിച്ച സമ്മേളനത്തില് നോമ്പിന്റെ വിധി വിലക്കുകൾ, പരിശുദ്ധ ഖുർആൻ പഠനം പാരായണം മനനം എന്നിവയുടെ പ്രാധാന്യം, ദാന ധര്മ്മങ്ങളുടെ ശ്രേഷ്ടത, നിര്ബന്ധ ദാനത്തിന്റെ ഇസ്ലാമിക നിയമങ്ങൽ, തുടങ്ങിയ വിഷയങ്ങളില് ഔഖാഫിന്റെ അഥിതി കളായി കുവൈത്തിൽ എത്തിചെര്ന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക്‌ മിഷൻ കോ ഓഡിനേറ്റർ സാബിര് നവാസ് മദനി, ISM സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുറഷീദ് കൊളക്കാട്, ജാമിഅ അൽ ഹിന്ദ്‌ ലക്ച്വർ മഅ്ഷൂഖ് സ്വലാഹി, MSM സംസഥാന വൈസ്‌ പ്രസിഡണ്ട്‌ ശബീബ് സ്വലാഹി തുടങ്ങിയവർ വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.

കുവൈത്ത്‌ കേരള ഇസ്ലാഹി സെന്റെര് പ്രസിഡന്റ് അബ്ദുലത്വീഫ് മദനി അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രടറി ടി.പി മുഹമ്മദ്‌ അബ്ദുൽ അസീസ്‌ സ്വാഗതവും ദഅവാ സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Share this Story:

Follow Webdunia malayalam