നൂറുകണക്കിനു മലയാളികള്‍ താമസിക്കുന്ന കാനഡയിലെ മലയാളി അധ്യാപകര്‍ അമെക് അസോസിയേഷന്‍ ഓഫ് മലയാളി എഡ്യുക്കേറ്റേഴ്സ് ഇന്‍ കാനഡ അഥവാ അമെക് എന്ന സംഘടന രൂപീകരിക്കുന്നു.
സംഘടനാ രൂപീകരണത്തിനായി സെനക്കാ കോളേജ് അധ്യാപകനായ സൈമണ്‍ വര്‍ഗീസ് പ്രസിഡന്‍റായും പീല്‍ ഡിസ്‌ട്രിക്‍ട് സ്കൂള്‍ബോര്‍ഡ് അധ്യാപികയായ സൂസന്‍ സെക്രട്ടറിയായും 12 അംഗ ഡയറക്ടര്‍ ബോര്‍ഡ് താത്കാലിക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
സംഘടനയുടെ ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന് വൈകുന്നേരം ആറിന് മാര്‍ക്കം 7850 വുഡ്ബൈന്‍ അവന്യൂവിലുള്ള മോട്ടിമഹല്‍ ബാങ്ക്വറ്റ് ഹാളില്‍വച്ച് നടക്കും എന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു.
മലയാളികളുടെ സാംസ്കാരിക പൈതൃകം കൈവിടാതെ അധ്യാപക രംഗത്തെ വളര്‍ച്ചയ്ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടന രൂപീകരിക്കുന്നത്.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമയി ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു :
സൈമണ്‍ വര്‍ഗീസ് (പ്രസിഡന്‍റ്) : 416 843 2340
സൂസന്‍ ബെഞ്ചമിന്‍ (സെക്രട്ടറി): 905 507 9433