ഘോഷയാത്ര നടത്തി. മാവേലിയുടെ പ്രസംഗത്തിനു ശേഷം തിരുവാതിര, ഡാന്‍സുകള്‍, പാട്ടുകള്‍, സ്‌ക്രിപ്റ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ബാലു മേനോനും സംഘവും അവതരിപ്പിച്ച ഓച്ചിറ ഓമനക്കുട്ടന്‍റെയും കണ്ണൂര്‍ കണാരന്‍റെയും കഥാപ്രസംഗം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ജോബി അലക്സ്, സ്റ്റെഫനി, അമിത്, മാലു, ദീപ, നിക്കി, ജി.ആര്‍.എം.എ കിഡ്സ്, സ്വരൂപ് നായര്‍, ആന്‍, ദീപ്തി, ബ്രാന്‍റണ്‍ തിയറ്റേഴ്സ്, ഡാന്‍സ് അക്കാഡമി, വനിതാ വേദി, റോയല്‍ സിറ്റി കിഡ്സ് തുടങ്ങിയവര്‍ വിവിധ
കലാപരിപാടികള്‍ അവതരിപ്പിച്ചു.
കേംബ്രിഡ്ജ് ചെണ്ടമേളത്തോടെ കലാപരിപാടികള്‍ അവസാനിച്ചു. സെക്രട്ടറി നെല്‍സണ്‍ മാത്യു കൃതജ്ഞത പറഞ്ഞു.