Select Your Language

Notifications

webdunia
webdunia
webdunia
webdunia

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ 2008

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ 2008
കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്‌മീയ മേഖലയില്‍ കൂടുതല്‍ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വിജയം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകര്‍ക്ക്‌ പ്രൊമോഷന്‍ പ്രതീക്ഷിക്കാം.

അനാവശ്യമായ ആരോപണങ്ങള്‍ക്ക്‌ ഇടവരും. പണം സംബന്ധിച്ച്‌ പല പ്രയാസങ്ങളും ഉണ്ടാവും. കോടതി, പോലീസ്‌ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉന്നതരുമായി പ്രവര്‍ത്തിക്കാന്‍ ഇടവരും. മതപരമായ ചടങ്ങുകള്‍, വിവാഹ, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം.

തുടക്കത്തില്‍ പല വിഷമതകളും നേരിടേണ്ടി വരുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി മാറിവരുന്നതാണ്‌. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക്‌ പല തരത്തിലുമുള്ള മുന്‍ഗണന ലഭിക്കുന്നതാണ്‌. ജോലി സ്ഥലത്ത്‌ സഹപ്രവര്‍ത്തകര്‍ സഹകരിക്കും. കൃഷി, കച്ചവടം എന്നീ രംഗങ്ങളില്‍ ഉദ്ദേശിച്ച രീതിയിലുള്ള പുരോഗതി ഉണ്ടായെന്നു വരില്ല. ഊഹാപോഹങ്ങള്‍ക്ക്‌ വിരാമം ഉണ്ടാകും.

Share this Story:

Follow Webdunia malayalam