3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് സെപ്തംബര്‍ 2008
ഉദ്ദേശിച്ച പല കാര്യങ്ങളിലും മുടക്കം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. അനാവശ്യമായ വഴക്കുകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടാതിരിക്കുക. സന്ധ്യയോടെ സ്ഥിതി മെച്ചപെടും.
ആരോഗ്യ രംഗത്ത് സ്ഥിതി മെച്ചപ്പെടും. പണം സംബന്ധിച്ച് ഏതു കാര്യവും ജാഗ്രതയോടെ ചെയ്യുക. ദൈവീക കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അടുത്ത ബന്ധുക്കളുമായി കലഹം ഉണ്ടാവാന്‍ സാധ്യത. കച്ചടത്തില് നിന്നും കൃഷിയില്‍ നിന്നും ഉള്ള ലാഭം വര്‍ദ്ധിക്കും.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതരുമായി ഇടപെടാന്‍ അവസരം ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്രചെയ്യേണ്ടിവരും
Follow Webdunia malayalam