Select Your Language

Notifications

webdunia
webdunia
webdunia
webdunia

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരി 2009

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരി 2009
, ബുധന്‍, 31 ഡിസം‌ബര്‍ 2008 (15:48 IST)
ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. സ്ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്‌നേഹവും സഹകരണവും വര്‍ദ്ധിക്കും.

അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്‌. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരുടെയും ജോ‍ലിക്കാരുടെയും സഹകരണം ലഭിക്കും.

വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും.വ്യാപാരത്തില്‍ മെച്ചമുണ്ടാകും. കിട്ടാനുള്ള പണം വസൂലാക്കും. കൂട്ടു തൊഴിലില്‍ സാധാരണ ഫലങ്ങള്‍. മേലധികാരികളുടെ പ്രീതിക്കു പാത്രമാകാന്‍ ശ്രമിക്കും. പൊതുവേ നല്ല സമയമാണിത്‌. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും

Share this Story:

Follow Webdunia malayalam