Select Your Language

Notifications

webdunia
webdunia
webdunia
webdunia

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008
വിദേശയാത്രയിലെ തടസ്സംമാറും. പ്രൊമോഷന്‍ ലഭിക്കും. ഉദ്യോഗത്തില്‍ അംഗീകാരം. അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി. മനോദുഃഖങ്ങള്‍ മാറും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപവാദം. വാഹനം, ഗൃഹം എന്നിവ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കും. വാഹനവുമായി ബന്‌ധപ്പെട്ട്‌ നഷ്‌ടം.

ഏതിലും ജാ‍ഗ്രത പാലിക്കുക ഉത്തമം. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. തൊഴിലില്‍ ഉന്നതിയും പ്രമുഖരുടെ അനുമോദനവും കിട്ടും. അദ്ധ്യാപകര്‍ക്ക്‌ അകാരണമായ അപമാനം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ പല ചെലവുകളും ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.

സഹോദര സഹായം ലഭിക്കും. ഉന്നത വ്യക്തികള്‍ പലവിധ സഹായവും നല്‍കുന്നതാണ്‌. വിദേശ സഹായം ലഭിക്കാന്‍ അവസരമുണ്ടായേക്കും. ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഉണ്ടാവാതെ സൂക്ഷിക്കുക. മുതിര്‍ന്നവരുടെ വാക്കു കേള്‍ക്കുന്നത്‌ ഉത്തമം. വിവിധ തരം ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കേണ്ട അവസരമുണ്ടാകും. മൊത്ത വ്യാപാരത്തിലൂടെ ലാഭം ഉണ്ടാകും.

Share this Story:

Follow Webdunia malayalam