സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരുമായി കലഹസാധ്യത.മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചില്ലറ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.
കുടുംബകാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യാതിരിക്കുക.വിലപിടിച്ച സമ്മാനങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളില്‍നിന്ന് പ്രതികൂല പെരുമാറ്റം ഉണ്ടാകും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വിദേശയാത്രയില്‍ തടസ്സം. വാഹനസംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമിസംബന്‌ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും.
രാഷ്‌ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്‌ട്രീയരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രേമബന്‌ധം ദൃഢമാകും. ആത്‌മീയമേഖലയില്‍ പുരോഗതി.