ഏറെനാളായി അലട്ടുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. സന്താനങ്ങളുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളും. കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്‌തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്‌നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും.
വിദ്യാഭ്യാസ കാര്യങ്ങളുടെ പുരോഗതിക്കായി പലതും ചെയ്യും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പലജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്‌ട്രോണിക് സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജാമ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത്. മരാമത്ത് പണികളില്‍ കൂടുതലായി ഏര്‍പ്പെടും.
ഈ മാസം പൊതുവേ നല്ലതാണ്. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. വ്യാപാരത്തിലുള്ള എതിര്‍പ്പുകളെ ഇല്ലാതാക്കും. പറ്റുവരവ് ഇടപാടുകള്‍ തീര്‍ക്കും. കിട്ടാനുള്ള പഴയ ബാക്കികളെ വസൂലാക്കും. സഹപ്രവര്‍ത്തകര്‍ നല്ല സഹകരണം കാണിക്കും.