Select Your Language

Notifications

webdunia
webdunia
webdunia
webdunia

8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ഓഗസ്റ്റ് 2008

8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ഓഗസ്റ്റ് 2008
വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടത്തിന്‌ യോഗം. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.

വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. പൊതുവേ നല്ല സമയമാണിത്‌. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക.

ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. രോഗങ്ങള്‍ ശമിക്കും. പ്രേമബന്‌ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്‌മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍രംഗത്ത്‌ അംഗീകാരം. രാഷ്‌ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും.

Share this Story:

Follow Webdunia malayalam