ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നല്ലത്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടും. ചെലവുകളെ സമര്‍ത്ഥമായി നിയന്ത്രിക്കും. കുടുംബത്തില്‍ സാധാരണ രീതിയിലുള്ള സന്തോഷം കളിയാടും..
പെണ്‍കുട്ടികള്‍ക്ക് പല ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും. പുതിയ ചിന്തകള്‍ ഉടലെടുക്കും. സഹോദര സഹായം ലഭിക്കും. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യും.ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.
കൂട്ടുതൊഴിലിലെ പങ്കാളികളുമായി ഒത്തുപോവുക. ഉദ്യോഗത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. കുലദൈവ പ്രാര്‍ത്ഥന നടത്തും. അയല്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്‌ത് പോവുക. വ്യാപാരത്തില്‍ പുരോഗതി. പുതിയ കരാറുകളില്‍ ഏര്‍പ്പെടും. ആഡംബര ചെലവുകള്‍ കുറയ്ക്കുക.