Select Your Language

Notifications

webdunia
webdunia
webdunia
webdunia

8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് നവംബര്‍ 2008

8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് നവംബര്‍ 2008
സഹോദര സമാഗമം ഉണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അവിചാരിതമായ ധനലഭ്യത. കരാറുകളില്‍ ഒന്നും ഏര്‍പ്പെടാതിരിക്കുക. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ ഉത്തമം. ഏത്‌ പ്രവൃത്തിയും നന്നായി ആലോചിച്ച്‌ മാത്രം ചെയ്യുക.

അവിചാരിതമായ അലച്ചിലിന്‌ സാദ്ധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക്‌ സാധ്യത. യാത്രയില്‍ ജാ‍ഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്‌തിയിലെത്തും.

വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്‌നങ്ങളെ അതിജീവിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന സമയമാണിത്‌.

Share this Story:

Follow Webdunia malayalam