Webdunia - Bharat's app for daily news and videos

Install App

ജനനസംഖ്യ 1 ആണോ? അടിപൊളിയാണ് കേട്ടോ കാര്യങ്ങള്‍ !

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (14:48 IST)
ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം. ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്‍‌മസംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
 
നിങ്ങളുടെ ജനനത്തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) എന്നിവയില്‍ ഒന്നാണെങ്കില്‍ ജനനസംഖ്യ ഒന്ന് (1) ആയിരിക്കും. ഒന്നിനെ ആദിത്യന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ജനനസംഖ്യ ഒന്ന് ആയിരിക്കുന്നവര്‍ സംഖ്യയുടെ സ്ഥാനം പോലെ എല്ലായിടത്തും നേതൃസ്ഥാനം വഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെത്തേടി നേതൃപദവികള്‍ എത്തുകയും ചെയ്യും.
 
എന്തു കാര്യവും തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന ഇക്കൂട്ടര്‍ ആരുടെയും പ്രീതിക്കായി തലകുനിക്കാന്‍ ഇഷ്ടപ്പെടില്ല. അതേസമയം, ശത്രുക്കളെ പോലും സ്വന്തം ഇംഗിതത്തിന് അനുസരിച്ച് മാറ്റിയെടുക്കാനും ഇവര്‍ക്ക് കഴിയും. ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ അപാരമായ കഴിവ് പ്രകടിപ്പിക്കും. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങള്‍ വിജയമാകാതെ വിശ്രമത്തിനു പോലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. 
 
എന്നാല്‍, സുഖസൌകര്യങ്ങളാണ് ഇവരുടെ ദൌര്‍ബല്യം. ഇതിനായി കൈയയച്ച് ചെലവഴിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും കാണില്ല. ഈ ഗുണങ്ങള്‍ ജനനസംഖ്യ ഒന്നും സൂര്യന്റെ സ്വക്ഷേത്രത്തിലും (ചിങ്ങം രാശി: ജൂലൈ 21 - ഓഗസ്റ്റ് 20) സൂര്യന്റെ ഉച്ച രാശിയിലും (മാര്‍ച്ച് 21 - ഏപ്രില്‍ 20) പിറന്നവര്‍ക്ക് മാത്രമേ പൂര്‍ണമായും ലഭിക്കുകയുള്ളൂ. നീചരാശിയില്‍ പിറക്കുന്നവര്‍ക്ക് ഈ ഗുണം പ്രകടമായിരിക്കണമെന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments